ഭുവനേശ്വര്‍: മാല്‍ക്കാന്‍ഗിരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പോലീസിന്റെ ഒറ്റുകാരനെന്ന് ആരോപിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മാല്‍ക്കാന്‍ഗിരി ജില്ലയില്‍ നിന്നും 400 കി.മീ അകലെയുള്ള അംഫകോണ്ട ഗ്രാമത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

മാല്‍ക്കന്‍ഗരിയില്‍ നിന്നും 10 കി.മീ അകലെയുള്ള തെന്തിലിഗുഡ ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രൈമറിസ്‌കൂള്‍ കെട്ടിടം തീവെച്ചു നശിപ്പിച്ചിരുന്നു.