ഛത്തിസ്ഗഢ്:സംസ്ഥാനാതിര്‍ത്ഥിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സൂപ്രണ്ട് ഉള്‍പ്പടെ 9 പോലീസുകാര്‍ കൊല്ലപ്പെട്ടു. കാണാതായ ഒരു പോലീസുകാരനുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ശത്രുസൈന്യത്തിനായി വനാന്തരത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.

ഛത്തീസ്ഗഢ്-ഒറീസ അതിര്‍ത്തിയിലെ അമോമോറ,സോനാബാദ് വനങ്ങളില്‍ മാവോവാദികളുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു എ.എസ്.പി രാജേഷ് പവാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ പോലീസ് സംഘം.തിരച്ചില്‍ അവസാനിച്ച് മടങ്ങവെയാണ് മാവോവാദികള്‍ മൈന്‍ സ്‌ഫോടനം നടത്തിയത്. ആക്രമണത്തില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു.

സംഭവസ്ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒറീസ ഡി.ജി.പി മന്‍മോഹന്‍ പ്രഹരാജ് അറിയിച്ചു.

ഒറീസയിലും ഛത്തീസ്ഗഢിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.