Categories

മാ­വോ­യി­സവും വി­ഘ­ട­ന­വാ­ദ­വും രാ­ജ്യ­ത്തി­ന് ഭീ­ഷ­ണി: പ്ര­ധാ­ന­മന്ത്രി

ന്യൂ­ദല്‍ഹി: മാ­വോ­യി­സവും വി­ഘ­ട­ന­വാ­ദവും രാ­ജ്യ­സു­ര­ക്ഷ­യ്­ക്ക് ഭീ­ഷ­ണി­യാ­ണെ­ന്ന് പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സിംഗ്. ന­ക്‌­സ­ലു­കളും രാ­ജ്യ­ത്തെ പൗ­രന്‍­മാര്‍ ത­ന്നെ­യാ­ണെന്നും എ­ന്നാല്‍ അ­ക്ര­മം വെ­ടി­ഞ്ഞാല്‍ മാ­ത്ര­മേ അ­വ­രു­മാ­യി ചര്‍­ച്ച­യ്­ക്ക് ത­യ്യാ­റു­ള്ളൂ­വെന്നും പോ­ലീ­സ് ഉ­ന്നത­തല യോ­ഗ­ത്തില്‍ സം­സാ­രിക്ക­വേ മന്‍­മോ­ഹന്‍­സിം­ഗ് പ­റ­ഞ്ഞു.

സം­സ്ഥാ­ന­ങ്ങള്‍ പോ­ലീ­സ് റി­ക്രൂ­ട്ട്‌­മെന്റ് കൂ­ടുതല്‍ സു­താ­ര്യ­മാ­ക്കണം. കേ­ന്ദ്ര­ആ­ഭ്യ­ന്ത­ര മ­ന്ത്രാല­യം നിര്‍­ദ്ദേ­ശി­ക്കു­ന്ന വ്യ­വ­സ്ഥ­കള്‍ പാ­ലി­ക്കാന്‍ പ­ല സം­സ്ഥാ­ന­ങ്ങളും മ­ടി­കാ­ണി­ക്കു­ക­യാണ്. ജ­നകീ­യ സ­മ­ര­ങ്ങ­ളില്‍ പോ­ലീ­സ് ഇ­ട­പെ­ടു­ന്ന രീ­തി­യില്‍ മാ­റ്റം വ­ര­ണ­മെന്നും മന്‍­മോ­ഹന്‍­സിം­ഗ് കൂ­ട്ടി­ച്ചേര്‍­ത്തു.

സൈ­നി­ക­വി­ന്യാ­സ രീ­തി­യില്‍ മാ­റ്റം വ­രു­ത്തേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­തയും പ്ര­ധാ­ന­മന്ത്രി ചൂ­ണ്ടി­ക്കാട്ടി. അ­ക്ര­മാ­സ­ക്തരാ­യ ജ­ന­ക്കൂട്ട­ത്തെ നേ­രി­ടു­ന്ന­തില്‍ സുര­ക്ഷാ സൈ­നി­കര്‍­ക്ക് പ്ര­ത്യേ­ക­പ­രി­ശീല­നം നല്‍­ക­ണ­മെന്നും അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.