എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ ആശയങ്ങള്‍ പലതും അപ്രായോഗികം: ഒ.കെ വാസു
എഡിറ്റര്‍
Tuesday 28th January 2014 6:35pm

ok-vasu

കൊച്ചി: ബി.ജെ.പിയുടെ ആശയങ്ങളില്‍ പലതും അപ്രായോഗികമായിരുന്നുവെന്ന് ബി.ജെ.പി മുന്‍ നേതാവും ഇപ്പോള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്ന നേതാവുമായ ഒ.കെ വാസു.

അഖണ്ഡ ഭാരതമെന്നത് ഉട്ടോപ്യന്‍ സങ്കല്‍പമാണ്. അതുള്‍പ്പെടെ ബി.ജെ.പിയുടെ പല ആശയങ്ങളും അപ്രായോഗികമാണ്.

ഇ.എം.എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നയം വളരെ വലിയൊരു വിപ്ലവമായിരുന്നു. ഇക്കാലയളവിനുള്ളില്‍ പല നല്ല കാര്യങ്ങളും ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ സി.പി.ഐ.എമ്മിന് കഴിഞ്ഞിട്ടുണ്ട്.

ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മില്‍ രാഷ്ട്രീയം തുടരാനുള്ള തീരുമാനത്തില്‍ യാതൊരു മാറ്റവുമുണ്ടാവില്ല. സി.പി.ഐ.എമ്മിലെ ഒരു സാധാരണ പ്രവര്‍ത്തകനാവാനാണ് മോഹം.

ഒന്നും പ്രതീക്ഷിച്ചല്ല സി.പി.ഐ.എമ്മിലേയ്ക്ക് വരുന്നത്. മോഡിയെ ഇപ്പോള്‍ മനസില്‍ നിന്ന് പൂര്‍ണ്ണമായി പുറന്തള്ളിക്കഴിഞ്ഞിരിക്കുന്നു.

ഓരോ കാലത്ത് ഓരോ ഫാഷനാണ്, മോഡിയും ഒരു ഫാഷനായിരുന്നു- ഒ.കെ വാസു പറഞ്ഞു.

ഒരു ചാനല്‍ അഭിമുഖത്തിലാണ് ഒ.കെ വാസു ഇത്തരത്തില്‍ പ്രതികരിച്ചത്.

ഒ.കെ വാസുവും, എ.അശോകനുമുള്‍പ്പെടെയുള്ള മുന്‍ ബി.ജെ.പി നേതാക്കളുടെ സി.പി.ഐ.എം പ്രവേശം പാര്‍ട്ടിയ്ക്കകത്തും പുറത്തും നിരവധി വിവാദങ്ങളും ചര്‍ച്ചകളുമാണ് നിലവില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

Advertisement