എഡിറ്റര്‍
എഡിറ്റര്‍
മത്സ്യത്തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കുക; അറബിക്കടലിന്‍ തീരത്ത് മനുഷ്യസാഗരം
എഡിറ്റര്‍
Saturday 28th April 2012 6:58pm

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും സുരക്ഷിതത്വം നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന മനുഷ്യസാഗരം അറബിക്കടലിന്‍ തീരത്ത് മനുഷ്യ സാഗരമായി. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ കണ്ണിചേര്‍ന്നു.

അറബിക്കടലിനെ ഹൈ അലര്‍ട്ട് മേഖലയായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കുക, 60 നോട്ടിക്കð മൈലിനപ്പുറം മാത്രം കപ്പല്‍ സഞ്ചാരം അനുവദിക്കുക, മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുóയിച്ചാണു മനുഷ്യസാഗരം.

ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചുകൊന്ന അജീഷ് പിങ്കിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ 610 കിലോമീറ്ററാണ് മനുഷ്യസാഗരം തീര്‍ത്തത്. മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ട്രേഡ്യൂണിയനുകളും ഉള്‍പ്പെടുന്ന ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മനുഷ്യസാഗരം.

സംസ്ഥാനത്ത് പന്ത്രണ്ട് കേന്ദ്രങ്ങളില്‍ പ്രതിജ്ഞയും പൊതുസമ്മേളനവും നടന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തിരുവനന്തപുരം കത്തോലിക്ക അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ എന്നിവര്‍ തിരുവനന്തപുരത്ത് അണി ചേര്‍ന്നു.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കൊല്ലത്തും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ എറണാകുളത്തും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആലപ്പുഴയിലും കണ്ണിചേര്‍ന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആലപ്പുഴയിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ കോഴിക്കോട്ടും കേരള കോണ്‍ഗ്രസ് നേതാവ് വി സുരേന്ദ്രന്‍പിള്ള, സി.ഐ.ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം ലോറന്‍സ് എന്നിവര്‍ തിരുവനന്തപുരത്തും വി.എം. സുധീരന്‍ നാട്ടികയിലും കുട്ടി അഹമ്മദ്കുട്ടി മലപ്പുറത്തും അണിചേര്‍ന്നു.

Malayalam News

Kerala News in English

Advertisement