pinarayi-vijayan-rw1തിരുവനന്തപുരം: ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വിറ്റഴിക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.ഐ.എം സംസ്താന സെക്രട്ടറി പിണറായി വിജയന്‍. രാജ് ഭവന് മുന്നില്‍ മനുഷ്യച്ചങ്ങലയുടെ ഉദ്ഘാടന തടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കരാറിനെതിരേ ഇടതുമുന്നണി സര്‍ക്കാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിന്റെ ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തന്നെ നേരിട്ടു പ്രധാനമന്ത്രിയെ കണ്ടിരുന്നു. കരാര്‍ കേരളത്തിനു പ്രതികൂലമാവില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. എന്നാല്‍ ഉറപ്പ് ലംഘിക്കപ്പെട്ടു. കരാര്‍ ഒപ്പിട്ട ശേഷം പോലും കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ചു കേരളത്തെ ബോധ്യപ്പെടുത്തിയില്ല.

ആസിയാന്‍ ആശങ്ക തീര്‍ക്കാനുള്ള പ്രത്യേക സമിതി ഒരു യോഗം പോലും ചേര്‍ന്നില്ല. കേരളത്തെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന കരാറാണിത്. കരാര്‍ കേരളത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കും. കുരുമുളകടക്കമുള്ള നാണ്യവിളകള്‍ക്കു വന്‍ തിരിച്ചടിയാണു കരാര്‍ ഒപ്പിട്ടതിലൂടെ ഉണ്ടാകുന്നത്. പരമ്പരാഗത വ്യവസായമേഖലയെയും മത്സ്യമേഖലയെയും കരാര്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക്‌