Categories

ഓപ്പണ്‍ മാഗസിന്‍ ചീഫ് എഡിറ്റര്‍ മനു ജോസഫ് രാജിവച്ചു

manu-joseph

ന്യൂദല്‍ഹി: ഓപ്പണ്‍ മാഗസിന്‍ ചീഫ് എഡിറ്റര്‍ മനു ജോസഫ് രാജിവച്ചു. മാസികയില്‍ സ്വതന്ത്രമായി എഡിറ്റോറിയല്‍ വിഭാഗം കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ് രാജിക്ക് പിറകിലെന്നാണ് അറിയുന്നത്.

മനുജോസഫിന്റെ രാജിവാര്‍ത്ത ശരിയാണെന്ന് മാസികയുടെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തിന് പകരം ആരാണെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാഗസിന്റെ  രാഷ്ട്രീയകാര്യ എഡിറ്റര്‍ ഹര്‍തോഷ് സിംഗ് പാലിനെ മാനേജ്‌മെന്റിന്റെ താല്‍പ്പര്യാര്‍ത്ഥം സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഹര്‍തോഷിന്റെ പിരിച്ചുവിടല്‍ മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് അന്ന് തന്നെ മനു ജോസഫ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായ നരേന്ദ്ര മോഡിയെയും രാഹുല്‍ ഗാന്ധിയെയും ഒരുപോലെ വിമര്‍ശിച്ചതാണ് ഹര്‍തോഷ് സിംഗ് പാലിനെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടാന്‍ കാരണം.

കോര്‍പ്പറേറ്റ് മൂലധന താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാസികയുടെ സ്വഭാവത്തിന് മാറ്റം വന്നത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായതിനാലാണ് മനു ജോസഫ് ഓപ്പണ്‍ മാസിക വിടുന്നതെന്നാണ് ട്വിറ്റര്‍ ഫേസ്ബുക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രചരിക്കുന്നത്.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ ശക്തമായ ലേഖനങ്ങള്‍ മാസികയില്‍ എഴുതിവരികയായിരുന്നു മനു ജോസഫ്.

മനു ജോസഫിന്റെ സീരിയസ് മെന്‍ എന്ന ആദ്യ നോവല്‍ 2010ലെ മാന്‍ ഏഷ്യന്‍ ലിറ്റററി അവാര്‍ഡും ഹിന്ദുവിന്റെ മികച്ച സാഹിത്യസൃഷ്ടിക്കുള്ള 2010ലെ അവാര്‍ഡും കരസ്ഥമാക്കയിരുന്നു.

Tagged with: |