കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ മനുഷ്യമാംസം കഴിച്ചെന്നു പറഞ്ഞ് യുവാവ് പൊലീസില്‍ കീഴടങ്ങി. ഇയാളുടെ കുറ്റസമ്മതമൊഴിപ്രകാരം മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

എനിയ്ക്ക് മനുഷ്യമാസം കഴിച്ച് മടുത്തെന്നു പറഞ്ഞാണ് യുവാവ് എസ്റ്റ്‌കോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതികള്‍ നാലുപേരും ചേര്‍ന്ന് ഒരു സ്ത്രീയെ കൊലപ്പെടുത്തിയതെന്നും അവരുടെ ശരീരഭാഗങ്ങള്‍ മുറിച്ചെടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പ്രതിയുടെ മൊഴിപ്രകാരം ക്വാസുലു-നാറ്റല്‍ സെന്‍ട്രലിലെ വീട്ടില്‍ മനുഷ്യശരീരങ്ങള്‍ കണ്ടെടുത്തു.


Also Read: എന്റെ സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ കളിച്ച്; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്


പൊലീസ് പിടിയിലായ നാലുപേരില്‍ ഒരാള്‍ പാരമ്പര്യ വൈദ്യനാണ്. നാലുപേരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അടുത്തയാഴ്ച ജാമ്യാപേക്ഷയ്ക്കായി വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നും ദേശീയ കുറ്റാന്വേഷണ അതോറിറ്റി വക്താവ് നടാഷ രാംകിഷന്‍ കാരാ പറഞ്ഞു.

മനുഷ്യമാംസം കഴിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ കുറ്റകരമല്ല. എന്നാല്‍ അനുവാദമില്ലാതെ മനുഷ്യശരീരഭാഗങ്ങള്‍ സൂക്ഷിക്കുന്നത് 1983ലെ ഹ്യൂമന്‍ ടിഷ്യൂ ആക്ട് പ്രകാരം കുറ്റകരമാണ്.