കോട്ടയം: പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എന്‍ ഡി എഫ് നടത്തിയ കോട്ടയം കലക്ട്രേറ്റ് മാര്‍ച്ചില്‍ മനോരമ ഓഫീസിനു നേരേ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.