എഡിറ്റര്‍
എഡിറ്റര്‍
മനോജിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തില്ല
എഡിറ്റര്‍
Friday 3rd August 2012 12:01pm

DYFI leader murderd in kasaragodകോഴിക്കോട്: ഇന്നലെ കാസര്‍ഗോഡ് ഉദുമയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജിന്റെ പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മാറ്റി.

Ads By Google

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് പോസ്റ്റുമോര്‍ട്ടം മാറ്റിയത്. വിശദമായ പോസ്റ്റുമോര്‍ട്ടം ആവശ്യമായതിനാലാണ് കോഴിക്കോട്ടേയ്ക്ക് മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകും. ഇന്നലെ  ഉദുമ തച്ചങ്ങാട് സി.പി.ഐ.എം -ലീഗ് സംഘര്‍ഷത്തിനിടെ പരുക്കേറ്റ മനോജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാകമ്മറ്റി ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കാസര്‍കോട് യമഹ ഷോറൂമിലെ സെയില്‍സ്മാനായിരുന്നു മനോജ്.

Advertisement