Categories

മനോജ് കെ.ജയന്‍ പുനര്‍വിവാഹം ചെയ്തു?

നടന്‍മനോജ് കെ.ജയന്‍ പുനര്‍വിവാഹം ചെയ്‌തെന്ന് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് ഇങ്ങനെയാണ്. ‘നടന്‍ മനോജ് കെ.ജയനും വര്‍ക്കല സ്വദേശി ആശയും തമ്മില്‍ വിവാഹിതരായി. ഫ്രബ്രുവരി മൂന്ന് വ്യാഴാഴ്ച തൃശൂരില്‍ ബന്ധുവീട്ടില്‍വച്ച് രഹസ്യമായായിരുന്നു ചടങ്ങ് . അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആശയും മനോജിനെപ്പോലെ തന്നെ നേരത്തെ ഒരു വിവാഹബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.’

നടി ഉര്‍വശിയായിരുന്നു മനോജിന്റെ ആദ്യ ഭാര്യ. പ്രണയവിവാഹിതരായ ഇവര്‍ പിന്നീട് പിരിയുകയായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. മനോജ്-ഉര്‍വശി ദമ്പതികളുടെ മകള്‍ കുഞ്ഞാറ്റ മനോജിനൊപ്പമാണ് കഴിയുന്നത്. കുഞ്ഞാറ്റയുടെ സംരക്ഷണത്തിനായുള്ള ഉര്‍വശി-മനോജ് പോര് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മനോജ് പുനര്‍വിവാഹം ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഉര്‍വശിയുടെ അമ്മയുള്‍പ്പെടെ തനിക്കൊയ്പ്പമാണെന്നും അവരെല്ലാം പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുകയാണെന്നും മനോജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

One Response to “മനോജ് കെ.ജയന്‍ പുനര്‍വിവാഹം ചെയ്തു?”

  1. riyas ap..elathur

    പാവം കുഞ്ഞാറ്റയ്ക്ക് ആര്‍ നീതി കൊടുക്കും ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.