എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞാറ്റയുടെ കാര്യത്തില്‍ വിധി വന്നിട്ടില്ലെന്ന് മനോജ് കെ. ജയന്‍
എഡിറ്റര്‍
Thursday 31st May 2012 1:29pm

എറണാകുളം : മകള്‍ കുഞ്ഞാറ്റയെ തനിക്ക് ലഭിച്ചുവെന്ന ഉര്‍വ്വശിയുടെ വാദത്തെ എതിര്‍ത്ത് മനോജ് കെ. ജയന്‍. ഇത് സംബന്ധിച്ച കേസ് തീര്‍പ്പായ വിവരം തനിക്ക് അറിയില്ലെന്നും ജൂണ്‍ നാലിന് കേസ് പരിഗണിക്കാനിരിക്കുന്നതേ ഉള്ളൂവെന്നുമായിരുന്നു മനോജ് കെ. ജയന്റെ പ്രതികരണം.

വിധി വരുന്നതിന് മുമ്പ് കുട്ടിയുടെ അവകാശം ലഭിച്ചുവെന്ന് ഉര്‍വശി എന്തുകൊണ്ടാണ് പറയുന്നതെന്ന് അറിയില്ലെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.  മകളുടെ അവകാശം തനിക്കാണെന്ന കോടതി വിധി വന്നെന്ന് ഉര്‍വ്വശി നേരത്തെ അവകാശപ്പെട്ടിരുന്നു.

മകള്‍ക്ക് തന്നോടൊപ്പം നില്‍ക്കാനാണ് താത്പര്യമെന്നും അതാണ് അമ്മയോടൊപ്പം പോകാതെ തന്റെ കൂടെ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി വരുന്നതിന് മുമ്പ് ഉര്‍വ്വശി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാറ്റയെ തനിക്കൊപ്പം വിടുന്നതായി കോടതി വിധി വന്നെന്ന് ഉര്‍വശി അവകാശപ്പെട്ടിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മനോജ്.

Advertisement