വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് പ്രക്ഷകരുടെ പ്രശംസ നേടിയ മനോജ്. കെ. ജയന്‍ മറ്റൊരു വ്യത്യസ്ത വേഷവുമായി വീണ്ടും എത്തുന്നു. പ്രശസ്ത പിന്നണി ഗായകന്‍ എം. ജി. ശ്രീകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തമായ ‘അര്‍ദ്ധനാരി’യില്‍ ഒരു ഹിജഡയായാണ് മനോജ്. കെ. ജയന്‍ അഭിനയിക്കുന്നത്.

തിലകന്‍, മണിയന്‍പിള്ള രാജു, നെടുമുടി വേണു, എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ടെലിവിഷനിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ആശാ ശരതും മഹാലക്ഷ്മിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെങ്കാശിയിലും തിരുവനന്തപുരത്തുമാണ് ഇതിന്റെ ഷൂട്ടിംഗ് നടക്കുക.

സര്‍ഗ്ഗം,പെരുന്തച്ചന്‍, ചമയം, അനന്തഭദ്രം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ്. കെ. ജയന് ലഭിക്കുന്ന വ്യത്യസ്തമായ വേഷമായിരിക്കും അര്‍ദ്ധനാരിയിലേത്.

മലയാളത്തില്‍ ഇതിന് മുമ്പ് ഹിജഡയായി പലരും അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും അര്‍ദ്ധനാരിയിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ ഇറങ്ങിയ മായാമോഹിനിയില്‍ ദിലീപ് പൂര്‍ണ്ണ സ്ത്രീയായി അഭിനയിച്ചിരുന്നു.