കൊച്ചി: 2009 ജൂലായ് 10 ന് എറണാകുളം കലക്ട്രേറ്റില്‍ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ മൂന്നംഗസംഘമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം പറഞ്ഞു. വിദേശത്തുള്ള ഇവരെ പിടികൂടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് തടിയന്റവിട നസീറിനെയും മജീദ് പാമ്പായിയെയും സിറ്റിപോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവസമയത്ത് താന്‍ ബംഗ്ലാദേശിലായിരുന്നുവെന്നും സ്‌ഫോടനത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും നസീര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.