എഡിറ്റര്‍
എഡിറ്റര്‍
‘നിശാപാര്‍ട്ടികള്‍ ഇനി വേണ്ട’; ഗോവയില്‍ നിശാ പാര്‍ട്ടികള്‍ക്ക് കൂച്ച് വിലങ്ങിടാന്‍ പൊലീസിനോട് പരീക്കര്‍
എഡിറ്റര്‍
Wednesday 22nd March 2017 7:25pm

 

പനാജി: ഗോവയില്‍ നിശാപാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാനത്ത്‌  അര്‍ധ രാത്രികളില്‍ നടക്കുന്ന പാര്‍ട്ടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


Also read കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ പറ്റില്ലെന്ന് എ.കെ ബാലന്‍; അവാര്‍ഡ് ചടങ്ങ് മാറ്റിവച്ചു 


വഴിവാണിഭ കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും പരീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വഴിയില്‍ തടസമുണ്ടാക്കാതെ പച്ചക്കറി കച്ചവടം നടത്തുന്ന പ്രാദേശിക കടകളെ ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാറാകും ഗോവയെ മുന്നോട്ട് നയിക്കുക എന്നു വ്യക്തമാക്കിയ പരീക്കര്‍ സ്ത്രീകള്‍ക്കെതിരായ ഒരതിക്രമത്തെയും വെച്ച് പൊറുപ്പിക്കില്ലെന്ന് പറഞ്ഞു. ‘ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ വിശദമായി അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കും’ അദേഹം പറഞ്ഞു.

മാര്‍ച്ച് 24ന് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിക്കാനെരുങ്ങുകയാണ് പരീക്കര്‍ സര്‍ക്കാര്‍. ബജറ്റ് തയ്യാറാക്കാന്‍ തനിക്ക് വളരെ കുറച്ച് മാത്രമേ സമയം ലഭിച്ചിട്ടുള്ളെങ്കിലും ജനകീയമായ ഒട്ടനവധി പദ്ധതികള്‍ ഉള്‍പെടുത്താനായിട്ടുണ്ട് എന്നാണ് വിശ്വാസമെന്ന് പരീക്കര്‍ അഭിപ്രായപ്പെട്ടു. ഗോവയില്‍ പൊതുഭരണത്തിനു പുറമേ ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും മുഖ്യമന്ത്രി പരീക്കര്‍ വഹിക്കുന്നുണ്ട്.

Advertisement