എഡിറ്റര്‍
എഡിറ്റര്‍
ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ടെടുപ്പ് വിജയിച്ചു
എഡിറ്റര്‍
Thursday 16th March 2017 12:34pm

 

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം നേടി. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളിയാണ് പരീക്കര്‍ മന്ത്രിസഭ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്.


Also read മോശമായി പെരുമാറുന്ന മക്കളെ വീട്ടില്‍ നിന്നു പുറത്താക്കാമെന്ന് ദല്‍ഹി ഹൈക്കോടതി 


സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗോവയില്‍ പരീക്കര്‍ മന്ത്രിസഭ വിശ്വാസ വോട്ടെടുപ്പ് നേരിട്ടത്. 40 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 21 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. 22 വോട്ടുകള്‍ നേടിയാണ് ബി.ജെ.പി മന്ത്രിസഭ ഭരണത്തിനാവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചത്.

17 സീറ്റ് നേടിയ കോണ്‍ഗ്രസ് ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പിയ്ക്ക് ലഭിച്ചത് 13 സീറ്റുകള്‍ മാത്രമായിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് 22 എന്ന സംഖ്യയിലേക്ക് ഉയര്‍ന്നത്.

ഗോവയുടെ 23ാം മുഖ്യമന്ത്രിയാണ് മനോഹര്‍ പരീക്കര്‍ ചൊവ്വാഴ്ച ചുമതലയേറ്റത്. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ ഇത് മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്. ബി.ജെ.പി എം.എല്‍.എ സിദ്ധാര്‍ത്ഥ് കുന്‍കാലിയേങ്കറിനെ നേരത്തെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സിദ്ധാര്‍ത്ഥിന്റെ നിയന്ത്രണത്തിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്.

Advertisement