എഡിറ്റര്‍
എഡിറ്റര്‍
മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചു; ഗോവയില്‍ മുഖ്യമന്ത്രിയാകും
എഡിറ്റര്‍
Sunday 12th March 2017 8:15pm

 

ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചു ഗോവയില്‍ മുഖ്യമന്ത്രിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പരീക്കറുടെ രാജി. തങ്ങള്‍ക്ക് 22 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് പരീക്കര്‍ ഗവര്‍ണറെ അറിയിച്ചു.


Also read എ.ആര്‍ റഹ്മാനും കോപ്പിയടിയോ ?; മണി രത്‌നത്തിന്റെ ‘കാട്രു വെളിയിടൈ’യിലെ ഗാനം മലയാള ഗാനത്തിന്റെ കോപ്പിയടിയെന്ന് സോഷ്യല്‍ മീഡിയ


പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരികയാണെങ്കില്‍ മാത്രമേ തങ്ങള്‍ സര്‍ക്കാരിന് പിന്തുണ നല്‍കൂവെന്ന് പ്രാദേശിക പാര്‍ട്ടികള്‍ ഉറച്ച നിലപാടെടുത്തതോടെയാണ് പരീക്കറെ സംസ്ഥാന ഭരണത്തിലേക്ക് തിരിച്ച് കൊണ്ടു വരാന്‍ ബി.ജെ.പി തീരുമാനമെടുത്തത്.

40 നിയമസഭാ സീറ്റുകളുള്ള ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയ്ക്ക് 13 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. പ്രാദേശിക പാര്‍ട്ടികളുമായി ധാരണയിലെത്തിയ ബി.ജെ.പി 22 എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.

നേരത്തെ ഗോവന്‍ മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ കേന്ദ്ര മന്ത്രി പദത്തിനായാണ് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയ്ക്ക് മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയാതെ വന്നതോടെയാണ് പരീക്കര്‍ വീണ്ടും സംസ്ഥാനത്തെത്തുന്നത്.

Advertisement