റിയോഡി ജനീറോ: മാനോ മെനേസസിനെ ബ്രസീല്‍ ഫുട്‌ബോളിന്റെ പുതിയ കോച്ചായി പ്രഖ്യാപിച്ചു. ലോകകപ്പിലെ തോല്‍വിക്കുശേഷം പരിശീലകന്‍ ദുംഗയെ പുറത്താക്കിയിരുന്നു.

24 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനിടെയാണ് മെനേസിനെ കോച്ചാക്കാനുള്ള തീരുമാനം ‘ബ്രസീലിയിന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് സോക്കര്‍’ കൈക്കൊണ്ടത്. ‘ഫ്‌ലുമിന്‍സ്’ ക്ലബ്ബ് കോച്ച് മുര്‍സി റമാലോയെയും കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ റമാലോയെ വിട്ടുതരില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. ആഗസ്റ്റ് 10 ന് അമേരിക്കക്കെതിരേ നടക്കുന്ന സൗഹൃദമല്‍സത്തില്‍ മെനേസായിരിക്കും ടീമിന്റെ കോച്ച്.