Categories

ദേശീയപാതയിലെ ടോള്‍ പിരിവ്: സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്

തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി നാലുവരിപ്പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധങ്ങള്‍ക്കിടെ ടോള്‍ പിരിവ് ആരംഭിച്ചു.

ഇതില്‍ പ്രതിഷേധിച്ച് തൃശൂര്‍, എറണാകുളം ജില്ലകളില്‍ മിന്നല്‍ ഹര്‍ത്താല്‍ തുടങ്ങി. സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. എറണാകുളം ജില്ലയില്‍ സി.പി.ഐ(എം.എല്‍) ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കടകളടച്ചും വാഹനങ്ങള്‍ തടഞ്ഞും ഹര്‍ത്താല്‍ നടത്താനാണ് സമരസമിതി തീരുമാനം.

മുന്‍കൂട്ടി അറിയിപ്പില്ലാതെ രാവിലെ 11.40നാണ് ടോള്‍പിരിവ് തുടങ്ങിയത്. ഇതോടെ സമരക്കാര്‍ ടോള്‍പ്ലാസയിലെത്തി പ്രതിഷേധിക്കാന്‍ തുടങ്ങി. ഇവരെ നേരിടാന്‍ ഡി.വൈ.എസ്.പി രഞ്ജന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം തന്നെ ഉണ്ടായിരുന്നു.ഒരു മണിയോടെ പ്ലാസയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിവീശുകയായിരുന്നു.

സംഘര്‍ഷത്തില്‍ സി.പി.ഐ പ്രതിനിധിയായ ബ്‌ളോക്ക് പഞ്ചായത്ത് അംഗം വി.എസ്. ജോഷി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരസമിതിക്കാരുടെ പ്രതിഷേധം നടക്കുമ്പോള്‍ അറുന്നൂറോളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു.

മണ്ണുത്തി ഇടപ്പള്ളി സര്‍വീസ് റോഡുകളിലെ യാത്ര സൗജന്യമാക്കണമെന്ന് ആവശ്യവുമായി സമരസമിതി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. 80 കിലോമീറ്റര്‍ ദേശീയപാത ടോള്‍ വിമുക്തമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നെങ്കിലും ആ ഉറപ്പില്‍ നിന്നും പിന്നീട് പുറകോട്ട് പോയതായി സമരസമിതിക്കാര്‍ ആരോപിച്ചു.
Malayalam News

Kerala News In English

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള