ന്യൂഡല്‍ഹി: പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ മന്നാഡേക്ക് 2007ലെ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ്. ഒക്ടോബര്‍ 21ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അവാര്‍ഡ് നല്‍കും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്.

3,500ല്‍ അധികം സിനിമ പിന്നണി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മന്നാ ഡേക്ക് പദ്മ ശ്രീ, പദ്മ ഭൂഷണ്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദി ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ഏറ്റവും പ്രശസ്തരായ ഗായകരില്‍ ഒരാളായ മന്നാഡേക്ക് ഇപ്പോള്‍ തൊണ്ണൂറു നയസുണ്ട്.

Subscribe Us:

ഇന്ത്യന്‍ സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകളാണ് ദാദാസാഹിബ് പുരസ്‌കാരത്തിനായി പരിഗണിക്കുക. പത്തുലക്ഷം രൂപയാണു സമ്മാനത്തുക. മുന്‍പു രണ്ടുലക്ഷമായിരുന്ന പുരസ്‌കാരത്തുക കഴിഞ്ഞ വര്‍ഷമാണ് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചത്.

മുകേഷ്, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടങ്ങളിലാണ് മന്നാ ഡേ ഇന്ത്യന്‍ സിനിമ സംഗീത ലോകത്തു നിറഞ്ഞു നിന്നത്. 1944ല്‍ രാമരാജ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മന്നാ ഡേ ആദ്യമായി പിന്നണി ഗാനരംഗത്തെത്തുന്നത്.