ന്യൂദല്‍ഹി: അമേരിക്കന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ ഇന്ത്യക്കാര്‍ തട്ടിയെടുക്കാറില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. പുറംജോലി കരാറുമായി ബന്ധപ്പെട്ട് സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ ബരാക് ഒബാമയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുമായുണ്ടാക്കിയ കരാറുകള്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുത്തുമോ എന്ന അമേരിക്കന്‍ പൗരന്‍മാരുടെ ആശങ്കയെക്കുറിച്ചായിരുന്നു ഒബാമ അഭിപ്രായപ്പെട്ടത്. ഇതിനു മറുപടിയായാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജോലി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. പുറംജോലിക്കരാറിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒബാമ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.