Administrator
Administrator
മന്‍മോഹന്‍ സിങ് ഇറാന്‍ സന്ദര്‍ശിക്കും
Administrator
Saturday 24th September 2011 9:10am

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഇറാന്‍ സന്ദര്‍ശിക്കും. ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദിന്റെ ക്ഷണം സ്വീകരിച്ചാണു മന്‍മോഹന്റെ ഇറാന്‍ സന്ദര്‍ശനം. എന്നാല്‍ സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല.

ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അഹമ്മദി നിജാദ് മന്‍മോഹന്‍ സിങ്ങിനെ ഇറാനിലേക്കു ക്ഷണിച്ചത്. വളരെക്കാലങ്ങള്‍ക്കു ശേഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചു നേതാക്കള്‍ ചര്‍ച്ച ചെയ്തു.

Advertisement