ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കുന്ന കാര്യത്തില്‍ മാത്രമല്ല സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിലും ഭൂപരിഷ്‌കരണത്തിലും കൂടി ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്കയച്ച കത്തിലാണ് മന്‍മോഹന്‍ സിങ് ഈ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

ഹിസാര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്നാ ഹസാരെയും സംഘവും കോണ്‍ഗ്രസിനെതിരേയുളള പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹസാരെയ്ക്ക് മന്‍മോഹന്‍ സിങ് കത്തയച്ചിരിക്കുന്നത്.

Subscribe Us:

ഹിസാര്‍ നിയോജകമണ്ഡലകത്തിലെ സമ്മതിദായകരോട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അണ്ണാ ഹസാരെ പ്രചാരണ രംഗത്തുണ്ട്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്ന് ഹസാരെ അഭ്യര്‍ത്ഥിക്കുന്ന വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം ഹസാരെ ബി.ജെ.പിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനവുമയി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.