manmohan sigh in chinaന്യൂദല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ചൈനയിലേക്ക് തിരിച്ചു. 13 മുതല്‍ 15വരെയാണ് ഉച്ചകോടി.

ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക,ഇന്ത്യ എന്നീ രാജ്യങ്ങളുടെ സംഘടനയാണ് ബ്രിക്‌സ്. ബ്രിക് രാജ്യങ്ങളുടെ നേതാക്കന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിനെ കാണുന്നത്. വികസനത്തിന്റെ പ്രധാന മേഖലകളായ ഊര്‍ജം, ഭക്ഷ്യസുരക്ഷ, വാണിജ്യം തുടങ്ങിയവയില്‍ ‘ബ്രിക്‌സ് നടത്തുന്ന ഏകോപനം ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നതാവും എന്ന് യാത്രക്കുമുന്‍പ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് ചൈനയില്‍ പ്രചാരം നല്‍കുമെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോ 2010 ഡിസംബറിലെ ഇന്ത്യാസന്ദര്‍ശന വേളയില്‍ ഉറപ്പുനല്‍കിയിരുന്നു. 2015 ഓടെ ഇരുരാജ്യങ്ങളും തമ്മില്‍ 100ബില്യണ്‍ ഡോളറിന്റെ വ്യാപാരത്തില്‍ ഏര്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

15ന് പ്രധാനമന്ത്രിയും സംഘവും ദ്വിദിന സന്ദര്‍ശനത്തിന് കസഖിസ്ഥാനിലെത്തും.