എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാം: മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Friday 17th January 2014 1:08pm

manmohansing

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം പറഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ##മന്‍മോഹന്‍ സിങ്.

രാജ്യത്തെ ഏക പുരോഗമന പ്രസ്ഥാനം കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കാര്യങ്ങളാണ്. തിരിച്ചടികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമായി കാണണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

തിരഞ്ഞെടുപ്പുകളിലെ പരാജയം ഒരിക്കലും ആത്മവിശ്വാസം നഷ്‌പ്പെടുത്തരുത്. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന് പറ്റിയ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുകയാണ്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ചില അഴിമതികള്‍ നടന്നിട്ടുണ്ട്. അതില്‍ 2 ജി സ്‌പെക്ട്രം , കല്‍ക്കരി തുടങ്ങിയ കേസുകളില്‍ വ്യക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുകയെന്നും പുതിയ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അതിന്റെ സാരഥി രാഹുല്‍ ആയിരിക്കുമെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

Advertisement