എഡിറ്റര്‍
എഡിറ്റര്‍
പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
എഡിറ്റര്‍
Saturday 4th January 2014 6:17pm

petronate

കൊച്ചി: കേരളത്തിന്റെ വ്യവസായ സ്വപ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി പുതുവൈപ്പ് പെട്രോനേറ്റ് എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രധാനമന്ത്രി ##മന്‍മോഹന്‍ സിംഗ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

പൈപ്പ് ലൈന്‍ പാത പുതിയ വ്യാവസായിക ഇടനാഴിക്ക് വഴിയൊരുക്കുമെന്നും ടെര്‍മിനലിന്റെ മുഴുവന്‍ നേട്ടവും വൈകാതെ കൈവരിക്കണമെന്നും  പ്രധാനമന്ത്രി പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അധ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗവര്‍ണര്‍ നിഖില്‍ കുമാര്‍, കേന്ദ്രമന്ത്രിമാരായ പനബക ലക്ഷ്മി, കെ.വി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

4600 കോടി രൂപ മുതല്‍മുടക്കിലാണ് പെട്രോനേറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് ടെര്‍മിനല്‍ സ്ഥാപിച്ചിരിക്കുന്നത്. ആഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനമാണ് ഇന്ന് നടന്നത്.

പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ പ്രകൃതിവാതകം സംഭരിക്കാനുള്ള ശേഷി ടെര്‍മിനലിനുണ്ട്. എന്നാല്‍ വാതകം വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിനുള്ള വിതരണ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍ എട്ട് ശതമാനം ശേഷി മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കാനാകുക.

പരിസര മലിനീകരണം കുറഞ്ഞ ഇന്ധനം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ലഭിക്കുമെന്നതും ഫാക്ട്, ബി.പി.സി.എല്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഇന്ധനം ലഭ്യമാകും എന്നതും എല്‍.എന്‍.ജിയുടെ നേട്ടങ്ങളാണ്.

എല്‍.എന്‍.ജി ടെര്‍മിനല്‍ കാര്യക്ഷമമാകുന്നതോടെ കൊച്ചിയില്‍ വീടുകളില്‍ ഈ വര്‍ഷം അവസാനത്തോടെ തരള്‍ ഗ്യാസ് എന്ന ബ്രാന്‍ഡ് നെയിമില്‍  പാചകവാതകം നേരിട്ടെത്തിക്കാനും പദ്ധതിയുണ്ട്.

Advertisement