ന്യൂദല്‍ഹി: ഫോണ്‍ ചോര്‍ത്തുമ്പോള്‍ അല്‍പം സൂഷ്മത പാലിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ദേശസുരക്ഷ, നികുതി തട്ടിപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത്. ഇത് സര്‍ക്കാറിന്റെ ചട്ടക്കൂടില്‍ നിന്ന് പുറത്ത് പോകാതിരിക്കാന്‍ ജാഗ്രത പാലിക്കണം.

ടെലിഫോണ്‍ ചോര്‍ത്തലും നികുതിവെട്ടിക്കലും അടക്കമുള്ള കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ സര്‍ക്കാര്‍ പരിശോധിക്കും. ഇതിനെക്കുറിച്ച് പഠിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാബിനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ കോര്‍പ്പറേറ്റ് മേഖല വഹിച്ച പങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. കോര്‍പ്പറേറ്റ് മേഖലയില്‍ 400 പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം രാജ്യത്തുണ്ടാക്കുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.