‘ രാജ്യം നേരിടുന്ന ചില പ്രശ്‌നങ്ങളും അഴിമതികളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ് ളാറ്റ്, രണ്ടാംതലമുറ സ്‌പെക്ട്രം എന്നീ വിഷയങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകര്‍ ശരിയായ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു. ഇത്തരം അഴിമതിയാരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ രാജ്യത്തെക്കുറിച്ചും അതിന്റെ സംവിധാനത്തെക്കുറിച്ചും മോശം പ്രതിഛായ സൃഷ്ടിക്കാനേ ഉപകരിക്കൂ.’

‘ അഴിമതിക്കെതിരേ പോരാടാന്‍ യു.പി.എ സര്‍ക്കാര്‍ പര്യാപ്തമാണ്. അഴിമതി നടത്തിയവര്‍, അവരുടെ പദവിയോ, സ്ഥാനമോ ഒന്നും നോക്കാതെ ശിക്ഷിക്കപ്പെടാന്‍ അര്‍ഹരാണ്. സാധാരണക്കാരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ തന്നെയാണ് ശ്രമം. ഭരണസംവിധാനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. ‘

‘ രാഷ്ട്രത്തിന്റെ വികസനമാണ് പ്രധാനം. രാജ്യത്തിലെ ഓരോ പൗരന്റേയും അഭിലാഷങ്ങള്‍ക്കനുസരിച്ച് ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ യു.പി.എ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്.’