ദല്‍ഹി: ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം ഗെയില്‍ പദ്ധതി നടപ്പാക്കാനെന്നും പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിന്റെ മുഖമുദ്രമാറുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പദ്ധതി കേരളത്തിന് ഗുണകരമാണെന്നും പദ്ധതിയുടെ ഗുണ വശങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

4200 കോടിയുടെ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിന് വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ബി.ജെ.പി യെ ചെറുക്കുന്നതിന് സി.പി.ഐ.എം സഹകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.


Also Read: അവസാന ഐ.എസ് താവളവും പിടിച്ചെടുത്ത് ഇറാഖി സൈന്യം


എന്നാല്‍ ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമരസമിതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി മുന്നോട്ടുവച്ച കാര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാനാവില്ല. വിട്ടുനല്‍കുന്ന ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി വില ലഭ്യമാക്കണം, പൈപ്പ് ലൈനിന്റെ ജനവാസ കേന്ദ്രങ്ങളിലെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണം, സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചത്.