ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പി ഡി പി നേതാവ് മെഹബൂബ മുഫ്തിയുമായി ചര്‍ച്ച നടത്തി. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങളില്‍ പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി മുഫ്തിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നാളെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിളിച്ചിട്ടുള്ള സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കണമെന്നും പ്രധാനമന്ത്രി മുഫ്തിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പി ഡി പി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.