കോലാലംപൂര്‍: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് രണ്ടുദിവസത്തെ മലേഷ്യ സന്ദര്‍ശനത്തിനുശേഷം വിയറ്റ്‌നാമിലേക്ക് പോയി. ഏഷ്യയിലെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശനം നടത്തുന്നത്. ഇതിനുമുന്‍പ് ജപ്പാനിലും മലേഷ്യയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. മലേഷ്യയില്‍ നിന്നാണ ് പ്രധാനമന്ത്രി വിയറ്റ്‌നാമിലേക്ക് പോയത്.

പ്രതിരോധം പെട്രോളിയം വിവരസാങ്കേതിക വിദ്യ ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന് ഇന്ത്യയും മലേഷ്യയും തമ്മില്‍ ധാരണയായി.

Subscribe Us:

മലേഷ്യയിലെ വന്‍കിട കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്. വ്യാപാര, വ്യവസായ മേഖലകളില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്താനായി ഫോറവും രൂപീകരിച്ചിട്ടുണ്ട്.