എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വളര്‍ച്ചയെ ബാധിച്ചു: പ്രധാനമന്ത്രി
എഡിറ്റര്‍
Wednesday 15th August 2012 8:13am

ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സാമ്പത്തിക വളര്‍ച്ചയില്‍ അല്പം പുരോഗതിയുണ്ടാവുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ആഭ്യന്തര രാഷ്ട്രീയം രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. രാജ്യപുരോഗതിക്കുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഐക്യത്തിന്റെ അഭാവമാണ് ഇന്ത്യയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണം. വെല്ലുവിളികളിലൂടെയാണ് ആഗോള സാമ്പത്തിക മേഖല കടന്നുപോകുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ചുവടുവെപ്പുകള്‍ നാം നടത്തുന്നില്ലെങ്കില്‍ അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ പൊതുസേവനത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കും. അഴിമതി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരും. കുട്ടികള്‍ക്ക് ആരോഗ്യത്തെക്കുറിച്ച് വിദ്യാഭ്യാസം അനിവാര്യമായിരിക്കുകയാണ്.

ദാരിദ്ര്യം തുടച്ചുനീക്കാന്‍ സാധിച്ചാല്‍ മാത്രമേ നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടാന്‍ സാധിക്കൂ. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement