Categories

അഴിമതി നടത്തുന്നവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ സി.ബി.ഐയോട് മന്‍മോഹന്‍

manmohan-2ന്യൂദല്‍ഹി: അഴിമതി നടത്തുന്നവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.ബി.ഐയോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് ആവശ്യപ്പെട്ടു.ആരുടെയും സ്വാധീനത്തിന് വഴങ്ങിയോ, ഭയപ്പെടുകയോ ചെയ്യാതെ ജോലി ചെയ്യണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ സി.ബി.ഐയുടെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി നടത്തുന്നവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നിന്ന് എന്ത് സഹായം വേണമെങ്കിലും ആവശ്യപ്പെടാം. പക്ഷപാതപരമായി കേസുകള്‍ അന്വേഷിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് അന്വേഷണ സംവിധാനങ്ങളില്‍ വിശ്വാസം വരുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാവണം കേസ് അന്വേഷിക്കേണ്ടത്. നിരപരാധികളെ സംരക്ഷിക്കാനുള്ള ബാദ്ധ്യതയും സി.ബി.ഐയ്ക്കുണ്ടെന്ന കാര്യം മറക്കരുതെന്നും മന്‍മോഹന്‍ സിംഗ് ഓര്‍മ്മപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.