Categories

യമനിലെ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

manmohan sigh in chinaന്യൂദല്‍ഹി: യമനിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവിടെയുള്ള ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംങ് പറഞ്ഞു.

നാല് മാസത്തോളമുള്ള പ്രതിഷേധങ്ങള്‍ക്കൊടുവിലും യമനില്‍ അക്രമത്തിന് യാതൊരു അന്ത്യവുമായിട്ടില്ല. ദിവസം തോറും സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ യെമനിന്റെ തലസ്ഥാനമായ സനായില്‍ കഴിഞ്ഞ രാത്രി സുരക്ഷാ സൈന്യവും, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 41 പേരാണ് കൊല്ലപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.