ന്യൂദല്‍ഹി: പൊതു പ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്‍ തയ്യാറാക്കാനുള്ള സമതിക്ക് ഔദ്യോഗിക വിജ്ഞാപനമായി. സമിതിയില്‍ പത്ത് അംഗങ്ങളുണ്ടാവും.

ലോക് പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് അറിയിച്ചു. അണ്ണാ ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം നിരാഹാരസമരത്തിന്റെ വിജയ സൂചകമായി വൈകിട്ട് ആറിന് ഇന്ത്യാഗേറ്റിനു മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തുമെന്ന് അണ്ണ ഹസാരെ അറിയിച്ചു.