ന്യൂദല്‍ഹി: ആരോഗ്യ-വിദ്യഭ്യാസ വിഷയങ്ങളില്‍ പരസ്പരം സഹകരണം ശക്തമാക്കാന്‍ യു എ ഇ പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. ന്യൂദല്‍ഹിയിലെ കാബിനറ്റ് ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ദുബൈ സിവില്‍ ഏവിയേഷന്‍ വിഭാഗം മേധാവി ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ റൂളേഴ്‌സ് കോര്‍ട് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ശെബാനി, അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഉവൈസ് തുടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Subscribe Us:

സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദ് ഇന്ത്യയിലെത്തിയത്. നേരത്തെ ദല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂരും മറ്റു ഉന്നത തല സംഘവും ചേര്‍ന്ന് ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു. ദുബൈ ഉപഭരണാധികാരിയും യു എ ഇ ധന മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കള്‍ചര്‍ ആന്റ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ദുബൈ വിമാനത്താവളത്തില്‍ ശൈഖ് മുഹമ്മദിനെ യാത്രയയക്കാന്‍ എത്തിയിരുന്നു.