റിയാദ്: ഭീകരത തടയാനും സമാധാനം ഉറപ്പുവരുത്താനും ഇന്ത്യയും സൗദി അറേബ്യയും പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. തീവ്രവാദത്തെ ചെറുക്കാന്‍ സംയുക്ത പദ്ധതികള്‍ ലക്ഷ്യമിടുന്നതായും സൗദി സന്ദര്‍ശനത്തിടെ അറബ് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ഇരുപത്തിയെട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സൗദി മന്ത്രിസഭ ഒന്നടങ്കമാണ് വരവേറ്റത്. സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദുമായി മന്‍മോഹന്‍സിങ്ങ് ഇന്ന് കൂടിക്കാഴ്ച നടത്തും. സുരക്ഷ, പ്രധിരോധം, ശാസ്ത്രം, സാങ്കേതിക രംഗങ്ങളില്‍ സൗദി അറേബ്യയുമായി സഹകരണം തുടങ്ങുന്നത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Subscribe Us:

അഫ്ഗാന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. കുറ്റവാളി കൈമാറല്‍, സംയുക്ത നിക്ഷേപ പദ്ധതി തുടങ്ങിയ കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. വാണിജ്യ വ്യവസായ പ്രമുഖരും പ്രധാനമന്ത്രിയെ അനുഗമിച്ചിട്ടുണ്ട്. 1982 ലെ ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം സൗദി അറേബ്യ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്ങ്.