എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹനെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് കോണ്‍ഗ്രസ്സ്‌
എഡിറ്റര്‍
Thursday 14th June 2012 12:26pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന മമതയുടെയും മുലായത്തിന്റെയും നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മാറ്റുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായാണ് അറിയുന്നത്. പ്രണബ് മുഖര്‍ജി, സോമനാഥ് ചാറ്റര്‍ജി, എ.പി.ജെ അബ്ദുല്‍ കലാം എന്നിവര്‍ക്ക് പകരമായാണ് പ്രധാനമന്ത്രിയെ ഇരുവരും രാഷ്ട്രപതി സ്ഥാനത്തക്ക് നിര്‍ശേദിച്ചത്.

സോണിയ പ്രണബിനെ നിര്‍ദ്ദേശിച്ചെങ്കിലും അംഗീകരിക്കാന്‍ മമത ബാനര്‍ജിയും മുലായം സിങ് യാദവും തയ്യാറായില്ല. ഇരുവരും ചേര്‍ന്ന് പ്രധാനമന്ത്രിയുടേതടക്കമുള്ള മറ്റ് മൂന്ന് പേരുകള്‍ നിര്‍ദേശിക്കുകയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഗതി നിയന്ത്രിക്കാന്‍ പറ്റുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ്ങിന്റെയും കൂട്ടായ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ജൂലൈയില്‍ കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടിലിന്റെ ഒഴിവിലേക്ക് പുതിയ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ മാസങ്ങളായി നടന്നുവരികയാണ്. പ്രണബ് മുഖര്‍ജിയുടെയും ഹാമിദ് അന്‍സാരിയുടെയും പേരുകള്‍ ആദ്യം മുതലേ ഉയര്‍ന്നു വന്നിരുന്നെങ്കിലും ബുധനാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മമതയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ്സില്‍ നിന്ന് വിഭിന്നമായി മമത മുലായവുമായി ചേര്‍ന്ന് പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്ന

Advertisement