Categories

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

manmohan-singh-rwതിരുവനന്തപുരം: ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തിരുവനന്തപുരത്തെത്തി. ഭാര്യ ഗുര്‍ശരണ്‍ കൗര്‍ കേന്ദ്രമന്ത്രി എ കെ ആന്റണി, ടി കെ എ നായര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ട്. ഗവര്‍ണര്‍ ആര്‍ എസ് ഗവായ്, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എം എ ബേബി, എം വിജയകുമാര്‍, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മേയര്‍ സി ജയന്‍ ബാബു, ചീഫ് സെക്രട്ടറി നീല ഗംഗാധരന്‍, ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ വ്യോമസേനാ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

പ്രധാനമന്ത്രിയും സംഘവും രാജ് ഭവനിലേക്ക് പോയി. ഇന്ന് അവിടെ തങ്ങി, നാളെ രാവിലെ പത്തിന് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

നാലു മണിക്കു കനകക്കുന്നു കൊട്ടാരത്തില്‍ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ക്ക് പനമ്പിള്ളി സ്മാരക പുരസ്‌കാരം സമ്മാനിക്കും. കെ പി സി സിയാണു ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗവ. വിമന്‍സ് കോളജില്‍ 4.45നു സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിക്കും. 5.45ന് പ്രധാനമന്ത്രിയും സംഘവും മടങ്ങും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച