Administrator
Administrator
കോപ്പന്‍ഹേഗന്‍ ഉച്ചകോടി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല: മന്‍മോഹന്‍
Administrator
Sunday 3rd January 2010 12:51pm

trivandram-science-congressതിരുവനന്തപുരം: കോപ്പന്‍ ഹേഗനില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഉച്ചകോടിയില്‍ ആരു തൃപ്തരല്ല. ഗുണകരമായ ഒത്തു തീര്‍പ്പിലെത്താന്‍ ഉച്ചകോടിക്ക് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് ദേശീയ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ശാസ്ത്ര മേഖലയിലെ നേട്ടം കാര്‍ഷിക വളര്‍ച്ചക്ക് സഹായകരമായിട്ടുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ദേശീയ-അന്തര്‍ദേശീയ രംഗത്തില്‍ നിന്നായി ഏഴായിരത്തോളം പ്രതിനിധികളും രണ്ട് നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ മുന്നൂറോളം ശാസ്ത്രജ്ഞരും ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

12 കോടിയോളം രൂപ ശാസ്ത്ര കോണ്‍ഗ്രസിന് ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ അഞ്ച് കോടി ഐ എസ് ആര്‍ഒയും നാല് കോടി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. എല്ലാദിവസവുമുളള സെമിനാര്‍, പ്രബന്ധ ചര്‍ച്ചകള്‍ക്കു പുറമേ വൈകുന്നേരങ്ങളില്‍ കലാപരിപാടികളുമുണ്ടാകും. ഇരുപത് വര്‍ഷത്തിന് ശേഷമാണ് കേരളം ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന് വേദിയാകുന്നത്.

സയന്‍സ് ആന്‍ഡ് ടെക് നോളജി, സ്‌പേസ്, ബയോടെക്‌നോളജി, എര്‍ത്ത് സയന്‍സ്, ആറേറാമിക് എനര്‍ജി എന്നീ വകുപ്പ് സെക്രട്ടറിമാരും ഡി ആര്‍ ഡി ഒ, സി ഐ എസ് ആര്‍ ഡയറക്ടര്‍മാരും കോണ്‍ഗ്രസില്‍ ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ് മുന്‍രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്യും.

Advertisement