Administrator
Administrator
ചെറു പാര്‍ട്ടികളും കൂട്ടുകക്ഷി ഭരണവും ശല്യം: മന്‍മോഹന്‍
Administrator
Tuesday 5th January 2010 12:12pm

manmohan-singhന്യൂദല്‍ഹി: ചെറിയ പാര്‍ട്ടികളും കൂട്ടുകക്ഷി രാഷ്ട്രീയവും പാര്‍ലമെന്ററി ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഭരണ നിര്‍വ്വഹണത്തിനും ഇത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചെറിയ പാര്‍ട്ടികള്‍ക്ക് പലപ്പോഴും സങ്കുചിത താല്‍പര്യങ്ങളാണ്. 20-മത് കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറു പാര്‍ട്ടികള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ചെറു വിഭാഗങ്ങളുടെ മാത്രം താല്‍പര്യമാണ് സംരക്ഷിക്കുന്നത്. അത് പലപ്പോഴും ദേശീയ താല്‍പര്യത്തിന് വിരുദ്ധമാകുന്നു. സ്ത്രീകളുടേയും ദളിതുകളുടേയും പ്രാതിനിധ്യം എല്ലാ ഇടങ്ങളിലും ഉറപ്പാക്കാനായതാണ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയത്തിന് കാരണം. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി പല കോണുകളില്‍ നിന്നും വെല്ലുവിളി ഉയരുന്നുണ്ട്. തീവ്രവാദം ഉയര്‍ത്തുന്നത് ഇത്തരം വെല്ലുവിളിയാണ്. ജനാധിപത്യത്തില്‍ ശക്തമായി നിലനിന്നുകൊണ്ട് തന്നെ തീവ്രവാദത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement