എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ മാറ്റങ്ങള്‍ നല്ലതിന് ,ഇന്ത്യ മികച്ച നിക്ഷേപകരാഷ്ട്രമാകും: പ്രധാനമന്ത്രി
എഡിറ്റര്‍
Wednesday 8th January 2014 12:44pm

manmohan

ന്യൂദല്‍ഹി: രാജ്യത്ത് പുതുതായുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്.

രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാല്‍ ഭാവിയെ കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ കൂടുതലായി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതു സ്വാഗതാര്‍ഹമാണ്.

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും മികച്ച നിക്ഷേപ രാജ്യമായി ഇന്ത്യ തിരിച്ചുവരവു നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ട് പോകും. ഇന്ത്യയ്ക്ക് ദിശാബോധം നഷ്ടപ്പെടുകയാണെന്ന് രാജ്യത്തിന് പുറത്തുള്ളവര്‍ കരുതുന്നുണ്ട്. പക്ഷേ അതേക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പന്ത്രണ്ടാമത്  പ്രവാസി ഭാരതീയ ദിവസ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

Advertisement