എഡിറ്റര്‍
എഡിറ്റര്‍
ബജറ്റ് ജനപ്രിയം: ചിദംബരത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ
എഡിറ്റര്‍
Thursday 28th February 2013 10:01am

ന്യൂദല്‍ഹി: ജനപ്രിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി പി. ചിദംബരത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രശംസ. ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു ബജറ്റെന്നും ധനമന്ത്രിയെന്ന നിലയ്ക്ക് മികച്ച ബജറ്റാണ് ചിദംബരം അവതരിപ്പിച്ചതെന്നും മന്‍മോഹന്‍ പറഞ്ഞു.

Ads By Google

അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിനുളളില്‍ രാജ്യം എട്ടു ശതമാനം വളര്‍ച്ചയിലേക്ക് തിരികെയെത്തുമെന്നും  സാമ്പത്തിക മേഖലയിലെ വിഷമ സാഹചര്യം ഒഴിവാക്കി നിക്ഷേപങ്ങള്‍ക്കുള്ള വഴി തുറക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു വര്‍ഷത്തില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ എന്നത് പന്ത്രണ്ടാം പദ്ധതി കാലയളവില്‍ തന്നെ കൈവരിക്കേണ്ടതുണ്ടെന്നും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെട്ടാല്‍ മാത്രമേ ഇത് സാധിക്കൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ധനകമ്മിയും നാണയപ്പെരുപ്പവുമാണ് സാമ്പത്തിക വളര്‍ച്ചയെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതെന്നും ഇതില്‍ നിന്നും മാറാന്‍ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement