Administrator
Administrator
ആണവതീവ്രവാദം ചര്‍ച്ച ചെയ്യണം: മന്‍മോഹന്‍
Administrator
Tuesday 29th September 2009 1:54pm

manmohan

ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ആണവ തീവ്രവാദത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് പഠിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ആണവതീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി മനസ്സിലാക്കി അടുത്തവര്‍ഷം രാജ്യാന്തരസമ്മേളനം വിളിച്ചുകൂട്ടുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.

‘ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം’ എന്ന വിഷയത്തില്‍ ദല്‍ഹിയില്‍ നടന്ന രാജ്യാന്തരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആണവപദ്ധതികളുടെ ഉപജ്ഞാതാവയ ഹോമി ജെഹാംഗീര്‍ ഭാഭയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

ആണവഭീഷണികള്‍ക്കെതിരെയുള്ള പ്രതിരോധ നടപടികളില്‍ ഇന്ത്യ പങ്കാളിയാകും. നിരായുധീകരണ സമ്മേളനത്തില്‍ ‘എഫ്.എം.സി.ടി’ എന്ന വിഷയത്തിലെ ചര്‍ച്ചകളില്‍ ഇന്ത്യ സജീവമായി പങ്കെടുക്കും. ലോകവ്യാപകമായി നടക്കുന്ന നിരായുധീകരണ ശ്രമങ്ങള്‍ അപര്യാപ്തമാണെന്നും അത് ഇന്ത്യയുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി, ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് എല്‍ ബരാദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement