Administrator
Administrator
‘മന്മദന്‍ അമ്പ്’ തിയേറ്ററുകളിലെത്തി
Administrator
Thursday 23rd December 2010 11:21am
Thursday 23rd December 2010 11:21am

കമലഹാസന്‍ രവികുമാര്‍ ടീമിന്റെ പുതിയ ചിത്രം ‘മന്മദന്‍ അമ്പ്’ ഇന്ന് തിയേറ്ററിലെത്തും. കമല്‍ അവതരിപ്പിക്കുന്ന എക്‌സ് കമാന്റോ ഓഫീസറിന്റെ ജീവിതത്തിലെ തമാശകളും പ്രണയവുമാണ് ചിത്രത്തില്‍.മേജര്‍ ആര്‍ മന്നാര്‍ എന്ന കഥാപാത്രമായാണ് കമല്‍ ചിത്രത്തില്‍ എത്തുന്നത്.

അമ്പതുകൊടി ചെലവഴിച്ചാണ് ഈ വിസ്മയചിത്രം ഒരുക്കിയിരിക്കുന്നത്. കമലിനു പുറമേ മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മദനഗോപാലായാണ് മാധവന്‍ എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് നായിക.

ഇവര്‍ക്കുപുറമേ മലയാളി നടികളായ ഉര്‍വശി, മഞ്ജുപിള്ള എന്നിവരും ചിത്രത്തിലുണ്ട്.

കമല്‍ തന്നെ തിരക്കഥ രചിച്ചിട്ടുള്ള ചിത്രത്തിലെ ഗാനം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ ഗാനം ചിത്രത്തില്‍ നിന്നും നീക്കിയാണ് റീലീസ് ചെയ്യുന്നത്. റെഡ് ജെയിന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് മന്‍മദന്‍ അമ്പ് നിര്‍മിച്ചിരിക്കുന്നത്.