Categories

വിവാദ ഗാനം ഒഴിവാക്കി ‘മന്മദന്‍ അമ്പ്’ ഉടന്‍

ചെന്നൈ: വിവാദമായ ‘കണ്ണോട് കണ്ണൈകലന്താല്‍’ എന്ന ഗാനം മന്മദന്‍ അമ്പ് എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കുമെന്ന് കമലഹാസന്‍. ചിത്രത്തിലെ ഗാനത്തിനെതിരെ നേരത്തെ ‘ഹിന്ദി മക്കള്‍ കക്ഷി’ രംഗത്തു വന്നിരുന്നു. ഈ പാട്ടിലെ ചില വരികള്‍ ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ പാട്ട് ഒഴിവാക്കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഈ ഗാനം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രത്തില്‍ നിന്നും വിവാദഗാനം ഒഴിവാക്കുന്നതായി കമലഹാസന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കമലിന്റെ സ്വന്തം ബാനറിലാണ് ഈ സിനിമ എടുത്തതെങ്കില്‍ ഈ തീരുമാനം എടുക്കില്ലെന്നും കമല്‍ വ്യക്തമാക്കി.

കമലിനു പുറമേ മാധവന്‍, തൃഷ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. കെ.എസ് രവികുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം ക്രിസ്തുമസിന് തിയ്യേറ്ററുകളിലെത്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.