കൊച്ചി: കൊച്ചി രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന  അംഗമായ മങ്കു തമ്പുരാന്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൈസൂരില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം  വൈകിട്ട് തൃപ്പൂണിത്തുറ രാജകുടുംബംവക ശ്മശാനത്തില്‍ നടക്കും.

പ്രശസ്ത സംഗീതജ്ഞ കൂടിയായ മങ്കു തമ്പുരാന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അരുമശിഷ്യയായിരുന്നു. 1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ രൂപംനല്‍കിയ കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ അദ്ധ്യക്ഷയാണ് ഇവര്‍..

Subscribe Us:

സര്‍ക്കാരിന്റെ ഫെല്ലോഷിപ്പും സംഗീത സമ്പൂര്‍ണ ബഹുമതിയുമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1939 ല്‍ മദിരാശി റേഡിയോ നിലയത്തിനുവേണ്ടി കേരളത്തില്‍നിന്നുള്ള ആദ്യ ലൈവ് സംഗീതക്കച്ചേരി അവതരിപ്പിച്ച വ്യക്തി കൂടിയാണ് വല്യമ്മ തമ്പുരാന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മങ്കു തമ്പുരാന്‍.