ചെന്നൈ:അജിതിന്റെ 50 ാമത്തെ സിനിമ മംഗത്ത ജൂലൈയില്‍ തിയേറ്ററുകളിലെത്തുന്നു.ദയാനിധി അഴഗിരി ക്ലൗഡ്‌ലൈന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവാണ്. അജിതും തൃഷയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ജൂലൈ രണ്ടാംവാരം തിയേറ്ററുകളിലെത്തും.

അര്‍ജുന്‍, വൈഭവ് റെഡ്ഡി, മഹത്, ലക്ഷ്മി റായ്, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയുടെതാണ് സംഗീതം.

ക്രിക്കറ്റ് സീസണില്‍ മാഫിയകള്‍ നടത്തുന്ന ചൂതാട്ടമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. മാഫിയാസംഘത്തിന്റെ തലവനായിട്ടാണ് അജിത് വേഷമിടുന്നത്. സി.ബി.ഐ ഉദ്യോഗസ്ഥനായി അര്‍ജുനും കൊള്ളസംഘാംഗത്തിന്റെ മകളായി തൃഷയുമെത്തുന്നു.