മുംബൈ: ജീന്‍സ് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോംബെ ഹൈക്കോടതിയില്‍ വിലക്ക്. ജീന്‍സ് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതി മുറിക്കുള്ളിലാണ് ചീഫ് ജസ്റ്റിസ് വിലക്കിയത്.

ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയവരെ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നു ചൂണ്ടിക്കാട്ടിയായായിരുന്നു ചീഫ് ജസ്റ്റീസിന്റെ നടപടി.

സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്നു വാക്കൗട്ട് നടത്തി.