എഡിറ്റര്‍
എഡിറ്റര്‍
ഒരു കോടി ബ്രാന്‍ഡ് മൂല്യവുമായി മഞ്ജു വാര്യര്‍
എഡിറ്റര്‍
Monday 20th January 2014 11:55am

manju-adv

പരസ്യവിപണിയിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യര്‍.

ഒരു കോടി രൂപയാണ് മഞ്ജുവിന്റെ പരസ്യചിത്രങ്ങളിലെ പ്രതിഫലം. മഞ്ജുവിന്റെ പ്രതിഫലം പരസ്യവിപണിയിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണ്.

മലയാളസിനിമയിലെ നായികമാരുടെ പ്രതിഫലംപോലും പതിനഞ്ചു ലക്ഷം മാത്രമായിരിക്കുമ്പോഴാണ് രണ്ടാമതും വെള്ളിത്തിരയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന മഞ്ജുവിന് ഇത്രയും വലിയ തുക പ്രതിഫലമായി നല്‍കുന്നത.്

പല പ്രമുഖ കമ്പനികളും തങ്ങളുടെ പരസ്യത്തിന് വേണ്ടി മഞ്ജുവിനെ ഇതിനകം തന്നെ സമീപിച്ചു കഴിഞ്ഞു.

ധാത്രിയാണ് ഏറ്റവും ഒടുവില്‍ മഞ്ജുവുമായി കരാറിലെത്തിയ ബ്രാന്‍ഡ്. ഒട്ടേറെ ജനപ്രിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ മള്‍ട്ടി നാഷണല്‍ കമ്പനിയും ഒരു ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെങ്ങും ശാഖകളുള്ള വസ്ത്രവ്യാപാര സ്ഥാപനവും മഞ്ജുവുമായി കരാര്‍ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്.

തിരിച്ചുവരവിന് അരങ്ങൊരുക്കിക്കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്‌സാണ് മഞ്ജുവിനെ പരസ്യരംഗത്ത് അവതരിപ്പിച്ചത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെറിബോയ് ഐസ് ക്രീമിന്റെ പരസ്യവും ആളുകള്‍ ഇതിനകം തന്നെ ശ്രദ്ധിച്ചുകഴിഞ്ഞു.

Advertisement